വാഷിങ്ടണ്‍:അമേരിക്കയിലെ പ്രഥമ പൗരനായി ട്രംപ് സ്ഥാനമേറ്റപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഇനി ഒബാമയും കുടുംബവും എങ്ങോട്ട് പോകുമെന്നാണ്. എന്നാല്‍ കേട്ടോളൂ, ഒബാമ ഇപ്പോള്‍ വൈറ്റ് ഹൗസിന് സമീപം തന്നെയുണ്ട്!. അതെ, വൈറ്റ് ഹൗസിന് തൊട്ടുടുത്തുള്ള ഒരു വാടക വീട്ടിലാണ് ഒബാമയും കുടുംബവും താമസിക്കുന്നത്.
വൈറ്റ്ഹൗസില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ അകലെ, കലോരമ എന്ന സ്ഥലത്തെ ഒരു കിടിലന്‍ വീട്ടിലേക്കാണ് ഒബാമയും കുടുംബവും താമസം മാറിയത്.

8200 ചതുരശ്രയടിയില്‍ എട്ടു കിടപ്പുമുറികളുള്ള ഈ സുന്ദര ഗൃഹം പണികഴിച്ചത് 1927 ല്‍ ആണ്. മകള്‍ മെലിയയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഒബാമ ഈ വാടകവീട്ടിലേക്കു തല്‍ക്കാലികമായി മാറിയത്.

മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പ്രസ് സെക്രട്ടറിയും മുതിര്‍ന്ന ഉപദേശകനും ആയിരുന്ന ജോ ലോക് ഹാര്‍ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കൊളോണിയല്‍ ശൈലിയിലുള്ള കൊട്ടാര സമാനമായ പ്രൗഢ ഗംഭീര ഭവനം. ഈ വീടിന് 22000 ഡോളര്‍ (ഏകദേശം 15 ലക്ഷം രൂപ ) ആണ് പ്രതിമാസ വാടക.