വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

  • Post category:news
  • Reading time:1 min read
You are currently viewing വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീപാവലിയുടെ ഭാഗമായി ന്യൂ ജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഉപദേശകരിലൊരാള്‍ കൂടിയായ ഇവാങ്ക, ദീപാവലിയുടെ ഭാഗമായി വെര്‍ജീനിയയിലെയും ഫ്‌ളോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

അമേരിക്കന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തില്‍ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസിലായിരുന്നു പരിപാടി.

 

0Shares