വൈദ്യുതി പ്രതിസന്ധി: ഇടതു സര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing വൈദ്യുതി പ്രതിസന്ധി: ഇടതു സര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുതില്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വവും ഉദാസീന സമീപനവും അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊതുവെ വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്ന കേരളത്തില്‍ ഈ വര്‍ഷം കാലവര്‍ഷം ന ന്നെദുര്‍ബലമാണ്. ഈ സാഹചര്യത്തില്‍ വരും നാളുകളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്. ഇത് മുന്നിൽക്കണ്ട് പരിഹാര നടപടികള്‍ ആവിഷ്‌ക്കരിക്കുതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ജനങ്ങളെ ദുരിതത്തിലാഴ്ത്തും. ഈ ദുരിതം കുറയ്ക്കാന്‍ വൈദ്യുതി ജീവനക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കെ.പി.സി.സി ആസ്ഥാനത്തുവച്ച് ചേര്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോഫെഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) സംസ്ഥാന കൗസില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. കെ.പി.സി.സി പ്രഖ്യാപിച്ച പ്രളയ ദുരിത ബാധിതര്‍ക്കുള്ള ആയിരം വീട് ഭവന നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് എം.എസ്.റാവുത്തര്‍ മെമ്മോറില്‍ ട്രസ്റ്റ് മുഖേന സംഘടന നിര്‍മ്മിച്ചു നല്‍കു മൂന്നാമത്തെ വീടിനുള്ള 5 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് യോഗത്തില്‍ വച്ച് കെ.പി.സി.സി പ്രസിഡന്റിന് കൈമാറി. ഇടതു സര്‍ക്കാര്‍ കൃത്രിമമായി സൃഷ്ടിച്ച പ്രളയ ദുരന്തത്തില്‍ ദുരിത ബാധിതര്‍ക്ക് കോൺഗ്രസ് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയുടെ പുരോഗതിയെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ തന്‍റെ സര്‍ക്കാരും സി.പി.എമ്മും ഇടത് സംഘടനകളും എന്തു ചെയ്തുവെ് വിശദമാക്കണം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടത് സംഘടനകളും പറയത്തക്ക പങ്ക് ഒും നിര്‍വഹിക്കാത്ത സാഹചര്യത്തില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോഫെഡറേഷനെപോലുള്ള കോഗ്രസ്സ് അനുകൂല സംഘടനകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മഹത്തരമാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോഫെഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) സംസ്ഥാന പ്രസിന്റ് കെ.പി.ധനപാലന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.റ്റി.യു.സി അഖിലേന്ത്യ സെക്രട്ടറി പാലോട് രവി, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, സംസ്ഥാന ജനറല്‍ സെക്ര’റി എ.ഷാഹുല്‍ ഹമീദ്, വര്‍ക്കിംഗ് പ്രസിഡന്റ് വി.സുധീര്‍ കുമാര്‍, മറ്റ് ഭാരവാഹികളായ കെ.എന്‍.മോഹനന്‍, ബി.ശ്രീകുമാര്‍, സി.എസ്.യമുന തുടങ്ങിയവര്‍ സംസാരിച്ചു.

0Shares