ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ ഏഴ്‌പേര്‍ മരിച്ചു.
ഡോറാള്‍ഡ്, പ്രസില്ല, സതൂരിയാന്‍, ആല്‍വിന്‍, സെറോണ, ഹെറല്ല, രോഹിത് എന്നിവരാണ് മരിച്ചത്.

പത്ത് വര്‍ഷത്തോളമായി ഇവര്‍ കാസര്‍കോട്ടാണ് താമസിച്ചുവരുന്നത്. വേളാങ്കണ്ണിക്ക് പോയി തിരിച്ചു വരുമ്പോഴായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.