ചെന്നൈ: ധനുഷ് നായകനായി എത്തിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാളുകള്‍ക്ക് ശേഷം കാജോള്‍ കോളീവുഡിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൗന്ദര്യ രജനീകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സീന്‍ റൊണാള്‍ഡാണ് രണ്ടാം ഭാഗത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവും വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തും.