വേനൽ കടുത്തപ്പോൾ മഴ ലഭിക്കാൻ തവളകളെ കല്യാണം കഴിപ്പിച്ചു; ഇപ്പോൾ ഇതാ നിലയ്ക്കാത്ത പെരുമഴ; ഒടുവിൽ മഴ നിൽക്കാൻ കല്യാണം കഴിപ്പിച്ച തവളകളെ വേര്‍പിരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വേനൽ കടുത്തപ്പോൾ മഴ ലഭിക്കാൻ തവളകളെ കല്യാണം കഴിപ്പിച്ചു; ഇപ്പോൾ ഇതാ നിലയ്ക്കാത്ത പെരുമഴ; ഒടുവിൽ മഴ നിൽക്കാൻ കല്യാണം കഴിപ്പിച്ച തവളകളെ വേര്‍പിരിച്ചു

വരള്‍ച്ചയെ മറികടക്കാന്‍ ഭോപ്പാലില്‍ കല്യാണം കഴിപ്പിച്ച തവളകളെ മഴ നിലയ്ക്കുവാനായി വേര്‍പിരിച്ചു. രണ്ട് തവളകളെ കല്യാണം കഴിപ്പിച്ചാല്‍ ഗ്രാമത്തിൽ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു വിവാഹം നടത്തിയത്. വളരെയേറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു അത്. അതിന്‍റെ ഫലമോ, എന്തോ- ഭോപ്പാലില്‍ ഇപ്പോള്‍ നിലയ്ക്കാത്ത മഴയാണ്.

24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. മഴയെ തുടര്‍ന്ന് നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ പക്ഷേ മഴകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കിലും ആ പാവം തവളകളെ വേര്‍ പിരിച്ചത് എന്തിനാണെന്നാണ് ഭൂരിപക്ഷം ആളുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചോദിക്കുന്നത്.

0Shares