വേട്ട എന്ന സിനിമ വേണ്ടെന്നുവെച്ചു, പല സിനിമകളും ഇല്ലാതായി, രാജേഷ് പിള്ള മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ വലിയ ദുഃഖം തോന്നിയെന്ന് ഭാമ

  • Post category:news
  • Reading time:1 min read
You are currently viewing വേട്ട എന്ന സിനിമ വേണ്ടെന്നുവെച്ചു, പല സിനിമകളും ഇല്ലാതായി, രാജേഷ് പിള്ള മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ വലിയ ദുഃഖം തോന്നിയെന്ന് ഭാമ

മലയാള ചലച്ചിത്ര ലോകത്ത് അധികം തിളങ്ങാന്‍ കഴിയാത്ത നടിമാരില്‍ ഒരാളാണ് ഭാമ. പല സിനിമകളും ഓരോ കാരണങ്ങള്‍ കൊണ്ട് ഇല്ലാതായെന്ന് ഭാമ പറയുന്നു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവം പങ്കുവെച്ച് ഭാമ പറഞ്ഞു. തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നതിന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഭാമ. ഇതേ സ്വഭാവം കൊണ്ടുതന്നെ സിനിമകളും ഭാമയ്ക്ക് നഷ്ടമായി.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളിയുടെ വേട്ട എന്ന സിനിമയില്‍ കാതല്‍ സന്ധ്യ അവതരിപ്പിച്ച ഷെറിന്‍ എന്ന കഥാപാത്രം ചെയ്യാനായി ഭാമയയെ ആണ് ആദ്യം ബന്ധപ്പെട്ടിരുന്നത്. കുഞ്ചാക്കോ ബോബന്‍റെ ഭാര്യയുടെ വേഷമായിരുന്നു ഇത്. കേന്ദ്രകഥാപാത്രം കൂടിയായിരുന്നു ഇത്. ഷാന്‍ റഹ്മാന്‍റെ മ്യൂസികിലുള്ള മനോഹരമായ ഒരു പാട്ടും ചിത്രത്തിലുണ്ടായിരുന്നു. ഈ വേഷം ചെയ്യാന്‍ ഭാമയ്ക്കും സന്തോഷമായിരുന്നു. ഇതിനിടെ സംവിധായകന്‍ രാജേഷ് പിള്ള ഭാമയെ വിളിച്ചു. രാജേഷിന്‍റെ കുടുംബവുമായി ഭാമയ്ക്ക് അടുപ്പമുണ്ടായിരുന്നു.

തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ട് പ്രതിഫലം കുറച്ച് സഹകരിക്കണമെന്നുമായിരുന്നു രാജേഷ് ഭാമയോട് പറഞ്ഞത്. പക്ഷേ, അത് വെറുതെയാണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും ചിലര്‍ ഭാമയെ തെറ്റിധരിപ്പിച്ചു. അതോടെ സിനിമയില്‍ നിന്നും ഭാമ പിന്‍മാറി.
എന്നാല്‍ വേട്ട റിലീസ് ചെയ്ത് പിറ്റേ ദിവസം രാജേഷ് പിള്ള മരിച്ചു.

കരള്‍ രോഗത്തെതുടര്‍ന്നായിരുന്നു രാജേഷിന്‍റെ മരണം. രാജേഷിന് അസുഖമാണ് എന്ന് ഭാമയ്ക്ക് അറിയില്ലായിരുന്നു. രാജേഷിന്‍റെ മരണശേഷമായിരുന്നു അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിച്ചതെന്ന് ഭാമയ്ക്ക് മനസിലായതും. അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ഭാമ പറയുന്നു.

0Shares