ഹരിയാന: വെള്ളമടിച്ച് പൂസായി നടുറോഡില്‍ പോലിസ് ഉദ്യോഗസ്ഥന്റെ വക നൃത്തം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡിലാണ് സംഭവം. ഹരിയാന പോലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍ ദാഹിയയാണ് കഥയിലെ ഹീറോ. ഇന്‍സ്‌പെക്ടര്‍ തന്റെ പുതിയ ഫോര്‍ച്യൂണര്‍ കാര്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം നൃത്തം ചവുട്ടിയത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് കൂട്ടാക്കാതെ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും നൃത്തം തുടരുകയുമാണ് ചെയതത്.
https://www.youtube.com/watch?v=xvbkQsbAEZI&feature=youtu.be
താന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗുരുഗ്രാം പൊലീസ് സ്ഥലത്തെത്തി വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവരോടും ഇയാള്‍ തട്ടിക്കയറി. തുടര്‍ന്ന് സഹികെട്ട പൊലീസ് ഇയാളെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. പൊലീസുകാരന്‍ നൃത്തം ചവുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.