പത്തനംത്തിട്ട: വെള്ളപ്പൊക്ക ദുരിതത്തിനിടയിലും നാട്ടുകാര്‍ ചെയ്തത് കൊടും ക്രൂരത. എച്ച്.ഐ.വി പോസിറ്റീവായ ദലിതനെയും കുടുംബത്തേയും പരിസരവാസികളായ ചിലര്‍ ചേര്‍ന്ന് വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു നാട് കടത്തിയതായി പരാതി. റാന്നി അങ്ങാടി പഞ്ചായത്തില്‍ നെല്ലിക്കാമണ്ണില്‍ കരിങ്കുറ്റി ലക്ഷംവീട് കോളനിയിലാണ് സംഭവം. കഴിഞ്ഞ മൂന്നു- നാലു ദിവസങ്ങളായി എച്ച്.ഐ.വി ബാധിതനായ വ്യക്തിയും ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും സ്വന്തം വീട്ടില്‍ കയറാനാകാതെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞുവരികയാണ്. റാന്നി സ്വദേശിയായ സാബു(പേര് സാങ്കല്‍പീകം) കരിങ്കുറ്റി ലക്ഷംവീട് കോളനിയിലാണ് താമസിച്ചിരുന്നത്.
2007-ലാണ് സാബു കാന്‍സര്‍ ബാധിതനാകുന്നത്. എന്നാല്‍ അതിനെ അതിജീവിക്കുന്നതിനിടെ ശക്തമായ ചുമയും ക്ഷയരോഗ ലക്ഷണങ്ങളും ബാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാബു എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് അറിഞ്ഞു. പ്രളയദുരിതത്തില്‍ ബാബുവിന്റെ വീടിന്റെ പടിവരെ വരെ വെള്ളം എത്തിയിരുന്നു. ആ സമയത്താണ് ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ കയറി ആക്രമിക്കുകയയും വീട്ടില്‍ നിന്ന് അടിച്ചോടിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്ന് പരാതി നല്‍കിയിട്ടും സ്വന്തം വീട്ടില്‍ തന്നെ താമസിക്കാന്‍ സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെന്നാണ് സാബു പരാതിപ്പെടുന്നു.
വെള്ളപ്പൊക്ക ദുരിതത്തിനിടയിലും നാട്ടുകാരുടെ കൊടും ക്രൂരത; എച്ച്.ഐ.വി ബാധിതനോടും കുടുംബത്തോടും ചെയ്തത് ഇങ്ങനെ