വെള്ളപ്പൊക്കം വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു എത്തി; മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്രമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വെള്ളപ്പൊക്കം വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു എത്തി; മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്രമന്ത്രി

ആലപ്പുഴ: മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു സംസ്ഥാനത്തെത്തി. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും മാനദണ്ഡം അനുസരിച്ചുള്ള സഹായം നല്‍കുമെന്ന് കിരണ്‍ റിജ്ജു മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് കേന്ദ്രത്തിന്റെ ആദ്യഘട്ട സഹായമായി 80 കോടി രൂപ കേന്ദ്രം അനുവദിച്ചു. ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ബാക്കി തുക തീരുമാനിക്കും. കാര്‍ഷിക മേഖലക്ക് മാത്രമായി 220 കോടി രൂപ സഹായധനം വേണമെന്നാണ് മന്ത്രി വി.എസ് ശിവകുമാര്‍ ആവശ്യപ്പെട്ടു. നിരവധി വീടുകള്‍ക്ക് ഉള്‍പ്പെടെ മഴക്കെടുതിയില്‍ നാശം സംഭവിച്ചുവെന്നും അതുകൊണ്ടുതന്നെ മാനദണ്ഡം മറികടന്നു നഷ്ട പരിഹാരം നല്‍കാന്‍ സംസ്ഥാനം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിട്ട നഷ്ട പരിഹാരങ്ങള്‍ നല്‍കാനുള്ള മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും, 1000 കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം ചോദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഒപ്പമെത്തിയിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും. തുടര്‍ന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം ചെല്ലാനം സന്ദര്‍ശിച്ച് ഡല്‍ഹിക്ക് മടങ്ങും.

0Shares