വൈക്കം വിജയലക്ഷ്മിക്ക് വെളിച്ചത്തിൻ്റെ ലോകം കാണം ; ചികിത്സക്കായി ഗായിക അമേരിക്കയിലേക്ക് പോകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വൈക്കം വിജയലക്ഷ്മിക്ക് വെളിച്ചത്തിൻ്റെ ലോകം കാണം ; ചികിത്സക്കായി ഗായിക അമേരിക്കയിലേക്ക് പോകുന്നു

കൊച്ചി: വ്യത്യസ്തമായ ഗാനാലാപന ശൈലിയിലൂടെ പ്രേക്ഷക ഹൃദങ്ങളില്‍ സ്ഥാനമുറപ്പിച്ച കലാകാരിയാണ് വൈക്കം വിജയ ലക്ഷ്മി. വിജയലക്ഷ്മി സംഗീതത്തിന്റെ പല പല സാധ്യതകളും ഈ കലാകരി പ്പേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലകൊണ്ട് തന്നെ സംഗീതത്തില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിക്കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കാഴ്ചയില്ലായ്മയാണ് ഗായികയെ ഏറെ ദുഖിതയാക്കിയിരിക്കുന്നത്.കാഴ്ചയില്ലെങ്കിലും ജീവിത വിജയം നേടാമെന്നും വിജയലക്ഷ്മി തന്റെ ജീവിതത്തിലൂടെ തെളിച്ചു കൊടുത്തിരുന്നു. നമ്മുടെ പ്രിയ ഗായിക ഇരുട്ടിന്റെ ലോകത്ത് നിന്ന് വെളിച്ചത്തിലേയ്ക്ക് വരുകയാണ്. ഒരുസ്വകാര്യ ചാനല്‍ പരിപാടിയിലാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ണിന് കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള ചികിത്സ ആരംഭിച്ചു കഴിഞ്ഞെന്ന് വിജയ ലക്ഷ്മി പറഞ്ഞു. അമേരിക്കയിലാണ് ഇതിനുള്ള ട്രീറ്റ്‌മെന്റുകള്‍ നടക്കുന്നത്. കാഴ്ച ശക്തി കിട്ടാനുള്ള സാങ്കേതിക വിദ്യകള്‍ അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നു അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വിജയ ലക്ഷ്മി പറഞ്ഞു. അടുത്ത വര്‍ഷം ലോകം കാണ്ടിരിക്കുമെന്നാണ് ചികിത്സയെ കുറിച്ചു ചോദിച്ചപ്പോള്‍ വിജയ ലക്ഷ്മി പറഞ്ഞത്. ഇപ്പോള്‍ കണ്ണിനു നല്ല മാറ്റമുണ്ടെന്നും ചെറുതായി വെളിച്ചമൊക്കെ കാണാന്‍ കഴിയുന്നുണ്ടെന്നും പ്രിയപ്പെട്ട ഗായിക പറഞ്ഞു.

0Shares