വെറുതെ പാടിയ പാട്ട് കൂട്ടുകാരന്‍ സോഷ്യല്‍ മീഡിയയിലിട്ട് വൈറലാക്കി: സംഭവമൊന്നുമറിയാതെ അമ്പരന്ന് ഗായകന്‍

  • Post category:news
  • Reading time:2 mins read
You are currently viewing വെറുതെ പാടിയ പാട്ട് കൂട്ടുകാരന്‍ സോഷ്യല്‍ മീഡിയയിലിട്ട് വൈറലാക്കി: സംഭവമൊന്നുമറിയാതെ അമ്പരന്ന് ഗായകന്‍

ആലപ്പുഴ: തലയിലൊരു തോര്‍ത്തു കെട്ടി റബര്‍ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി നൂറനാട് സ്വദേശി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരന്‍ വീഡിയോ എടുത്ത് വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തു. അതോടെ രാകേഷിന്റെ ജീവിതം ആകെ മാറി മറിഞ്ഞു. ആരാണീ ഗായകന്‍ എന്നായി എല്ലാവരുടെയും ചോദ്യം. നാലു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ആരാണീ പാട്ടുകാരനെന്നായി സോഷ്യല്‍ മീഡിയ. ആളെ കണ്ടെത്തുകയും ചെയ്തു. ഫോണിലേക്ക് കോളുകള്‍ വന്നു തുടങ്ങിയപ്പോഴാണ് ചുമ്മാതെ പാടിയ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയ വിവരം രാകേഷ് അറിയുന്നത്. പാട്ട് കേട്ടവരൊക്കെ പിന്നെയും പിന്നെയും കേട്ട് ഷെയര്‍ ചെയ്തു കൊണ്ടേയിരുന്നു. കമല്‍ ചിത്രമായ വിശ്വരൂപത്തിലെ ‘ഉന്നൈ കാണാതെ നാന്‍ ഇന്‍ട്രു നാന്‍ ഇല്ലയേ’ എന്ന പാട്ടാണ് രാകേഷിനെ താരമാക്കിയത്. ശങ്കര്‍ മഹാദേവനും കമല്‍ഹാസനും ചേര്‍ന്നാണ് സിനിമയില്‍ ഈ പാട്ട് പാടിയിരിക്കുന്നത്. എനിക്ക് തടിപ്പണിയാണ് ജോലി.

പണി സ്ഥലത്ത് വച്ച് ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ പയ്യനാണ് വീഡിയോ എടുത്തത്. അവന്റെ പേര് എനിക്ക് കൃത്യമായി അറിയില്ല. സൈറ്റിലുണ്ടായിരുന്ന ഒരു ചേട്ടന് പാടിക്കൊടുത്ത പാട്ടാണിത്. വാട്ട്‌സ്ആപ്പില്‍ ആ വീഡിയോ കൊടുത്തതും അവനാണ്.’ രാകേഷിനിപ്പോഴും അത്ഭുതം മാറിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിയാണ് രാകേഷ്. പഠിക്കുന്ന സമയത്ത് പാട്ടിന് നിരവധി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് രാകേഷ് പറയുന്നു. ശാസ്ത്രീയമായി സംഗീതം പഠിക്കാതെയാണ് രാകേഷ് ഇത്രയും മനോഹരമായി പാടുന്നതെന്ന് അറിയുമ്പോള്‍ കേള്‍വിക്കാരുടെ അത്ഭുതം ഇരട്ടിയാകുന്നു. ഇന്ദുലേഖയെ പോലെ രാകേഷിനെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(29.06.2018)

ഇന്നത്തെ ചോദ്യം

നിരവധി നേതാക്കള്‍ക്ക് അന്ത്യ വിശ്രമമൊരുക്കിയ കടല്‍ത്തീരമേത്?

A) ശംഖ് മുഖം

B) പയ്യാമ്പലം

C) കാപ്പാട്

D) മുഴപ്പിലങ്ങാട്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(29.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.

ഇന്നലെ (28.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ബ്രസീല്‍

വിജയി: മുഹമ്മദ് മുക്താര്‍ മുഫീര്‍, അര്‍ലടുക്ക, കാസര്‍കോട്.

0Shares