വെയിറ്റിംങ് ലിസ്റ്റിലുള്ളവര്‍ക്ക് തെട്ടടുത്ത ട്രെയിനില്‍ യാത്രാ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ.

  • Post category:news
  • Reading time:1 min read
You are currently viewing വെയിറ്റിംങ് ലിസ്റ്റിലുള്ളവര്‍ക്ക് തെട്ടടുത്ത ട്രെയിനില്‍ യാത്രാ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ.

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് തെട്ടു പുറകേ വരുന്ന ട്രെയിനില്‍ ഒഴിവു വരുന്ന സീറ്റില്‍ യാത്ര ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും. വികല്‍പ് എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഏപ്രില്‍ 1 മുതലാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. രാജധാനി, ജനശതാബ്ദി, തുരന്തോ, പ്രീമിയം എന്നീ ട്രെയിനുകളിലും ആ സൗകര്യം ലഭ്യമാകും.

ഓണ്‍ലൈനായും കൗണ്ടറിലും ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫോം ആകാത്തവര്‍ക്കും ഈ സൗകര്യം ലഭിക്കും. വെയ്റ്റിംങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ പ്രതിവര്‍ഷം 7,500 കോടി രൂപയാണ് തിരിച്ച് നല്‍കുന്നതെന്നാണ് റെയില്‍വേയുടെ കണക്ക്. ഇതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ ഈ പുതിയ നീക്കം.

0Shares