പാരഡൈസ്: കലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 33 പേരെ കാണാതാകുകയും ചെയ്തു. ശക്തമായ കാറ്റില്‍ കാട്ടുതീ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. മാലിബു ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാട്ടുതീയുടെ ഭീഷണിയിലാണ്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ താമസിക്കുന്ന പ്രദേശമാണ് മാലിബു. രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും 35,000 ഏക്കര്‍ സ്ഥലം തീ വിഴുങ്ങിയതായുമാണ് റിപ്പോര്‍ട്ടുകള്‍.
കാറ്റു ശക്തമാകുന്നതാണ് സ്ഥിതിഗതികള്‍ മോശമാക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൗസന്റ് ഓക്ക്സ് എന്ന സ്ഥലത്താണ് ആദ്യം കാട്ടുതീ ആരംഭിച്ചത്. പിന്നീട് വടക്കന്‍ കലിഫോര്‍ണിയയിലെ ക്യാംപ് ക്രീക്കിലും മറ്റൊരു കാട്ടുതീ ഉണ്ടാകുകയായിരുന്നു. പാരഡൈസ് ടൗണിന്റെ പകുതി ഭാഗവും കത്തിനശിച്ചു. ഇവിടെ അഞ്ചു പേര്‍ കാറിനുള്ളില്‍ വെന്തു മരിക്കുകയും ചെയ്തു. നിരവധി വീടുകള്‍ അഗ്‌നിക്കിരയായതായും റിപ്പോര്‍ട്ടുകളുണ്ട്. തീയണക്കാനുള്ള ശ്രമത്തില്‍ അഗ്‌നിരക്ഷ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വെന്തുരുകി കലിഫോര്‍ണിയ: ഒമ്പതു മരണം; രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു