കറാക്കസ് : വെനിസ്വേലയില്‍ നികോളസ് മദൂറോ സര്‍ക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ വെടിവെപ്പ്. സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
കൊളംബിയന്‍ അതിര്‍ത്തിയിലെ സാന്‍ ക്രിസ്റ്റോബലിലായിരുന്നു സംഭവം. പ്രസിഡന്റ് നികോളസ് മദൂറോ രാജിവെക്കുക, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുക, ജയിലില്‍ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക എന്നീ ആവശ്യങ്ങളുമായി തെരുവിലിറങ്ങിയ പ്രക്ഷോഭക്കാര്‍ക്കെതിരെയാണ് വെടിവെപ്പുണ്ടായത്.
വെനസ്വലയിലെ പ്രതിപക്ഷ റാലിക്കുനേരെ വെടിവെപ്പ് ; സ്ത്രീകളടക്കം മൂന്നുപേര്‍ കെല്ലപ്പെട്ടു.