ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കാന്‍ തുടങ്ങിയപ്പോള്‍ അക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ അപേക്ഷിച്ചുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ മൂന്നു ഇന്ത്യന്‍ സൈനീകരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരയാണ് ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയത്.


ഇതിനെ തുടര്‍ന്നാണ് വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. സെപ്തംബറില്‍ പാകിസ്ഥാന്റെ അധികാരത്തിലുള്ള കാശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിറകെയാണ് നിരന്തരമായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് പാകിസ്ഥാന്‍ അക്രമണം തുടങ്ങിയത്. വെടിവയ്പ്പ് തുടരാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്നും നിങ്ങളത് അവസാനിപ്പിച്ചാല്‍ ഞങ്ങളും അവസാനിപ്പാക്കാമെന്നാണ് മറുപടി നല്‍കിയതെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.