വെടിയേറ്റു വീണ ഗാന്ധി; കേരളത്തിന്‍റെ 2020-21ലെ ബജറ്റിലെ കവര്‍ചിത്രം ചര്‍ച്ചയാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വെടിയേറ്റു വീണ ഗാന്ധി; കേരളത്തിന്‍റെ 2020-21ലെ ബജറ്റിലെ കവര്‍ചിത്രം ചര്‍ച്ചയാകുന്നു

2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്‍റെ കവര്‍ ഫോട്ടോയായത് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഈ ചിത്രം. ഗാന്ധി വധവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രം ബജറ്റിന്‍റെ കവറായി വരുന്നത്.

മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്ന് ബി.ജെ.പി എം.പി അനന്ത ഹെഡ്‌ഗെ പറഞ്ഞത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റാണിത്. ധനമന്ത്രി തോമസ് ഐസക്കിന്‍റെ 11മാത്തെ ബജറ്റുമാണിത്. കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് ആരംഭിച്ച ബജറ്റില്‍ പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന്‍റെ നടപടിയെ മന്ത്രി തോമസ് ഐസക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവുമല്ല പൗരത്വം മാത്രമാണ് അവരുടെ പ്രശ്നമാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴെയാണെന്നും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറയുകയുണ്ടായി.

0Shares