ബെംഗളൂരു: കർണാടകയിലെ കങ്കേരിയിൽ ശാന്തകുമാരി എന്ന വൃദ്ധയെ കൊന്ന് വീട്ടിലെ അലമാരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടത്തി. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കം കണക്കാക്കുന്നു. ഏഴുമാസം മുമ്പാണ് ശാന്തകുമാരി (69) കൊല്ലപ്പെട്ടത് എന്നാണ് വിവരം. കങ്കേരിയിലെ വാടക വീട്ടിലാണ് സംഭവം. സംഭവശേഷം വീട്ടിൽനിന്നും മുങ്ങിയ മകള്‍ക്കും പേരക്കുട്ടിയ്ക്കും വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പേരക്കുട്ടിയുടെ സുഹൃത്തായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. വൃദ്ധയായ ശാന്തകുമാരി ഭക്ഷണം കഴിയ്ക്കാതെ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ശാന്തയുടെ മകൾ ശശികല ഇവരെ ക്രൂരമായി ആക്രമിച്ചു. ഇതേതുടർന്ന് മരണപ്പെട്ട ശാന്തകുമാരിയെ മകൾ ശശികല ഇവരുടെ മകന്‍ സഞ്ജയുടേയും സുഹൃത്തിന്റേയും സഹായത്തോടെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം രണ്ട് ദിവസം ഇവര്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. അതിന് ശേഷം പ്ലാസ്റ്റിക് കവറിലാക്കി അകത്ത് മണ്ണും കരിക്കട്ടയും ഇട്ട് അതിനൊപ്പം നിറച്ചു പിന്നീട് കാഡ്ബോർഡിലാക്കി പുറത്ത് ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനാൽ ചുമർഅലമാരയുടെ ഉള്ളില്‍ മൃതദേഹം ഒളിപ്പിച്ചു. സംശയം വരാതിരിയ്ക്കാന്‍ അലമാരക്കുമുകളിൽ സിമെന്റ് തേക്കുകയും അതിന് മുകളില്‍ പെയിന്റ് അടിച്ചു എന്നാണ് പോലീസ് പറയുന്നത്. 
ദിവസങ്ങൾക്ക് മുമ്പാണ് ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെന്ന് പറഞ്ഞ ശശികലും സഞ്ജയും വാടക വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതിന് ശേഷം വീട്ടിലെത്തിയ വീട്ടുടമസ്ഥനാണ് അലമാരയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശാന്തയുടെ മൃതദേഹം കണ്ടെത്തിയ ശേഷം മകൾ ശശികലയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് കൊല്ലപ്പെട്ട ശാന്തകുമാരിയുടെ പേരക്കുട്ടി സഞ്ജയുടെ സുഹൃത്തായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നന്ദീഷയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നാണ് നാട്ടുകാരെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിന് കിട്ടിയത്.