കാലിഫോര്‍ണിയ(അമേരിക്ക): തെക്കന്‍ കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 25 ആയി.
മാലിബു നഗരം മുഴുവനായും കത്തിനശിച്ച നിലയിലാണ്. ഇതിനകം രണ്ട് ലക്ഷത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. മൂന്നു ദിവസമായി തുടരുന്ന കാട്ടുതീയെ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ‘വൂള്‍സി ഫയര്‍’എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയില്‍ വീടുകളുള്‍പ്പെടെ 6700 കെട്ടിടങ്ങളാണ് വെന്തുരുകിയത്.
രക്ഷപെടുത്തിയവരില്‍ ഹോളിവുഡ് താരങ്ങള്‍ ഉള്‍പെടുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.