വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യോട് അപമര്യാദയായി പെരുമാറി; കട്ടിലിനടിയിൽ ഒളിച്ചിരുന്ന യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു

  • Post category:news
  • Reading time:1 min read
You are currently viewing വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യോട് അപമര്യാദയായി പെരുമാറി; കട്ടിലിനടിയിൽ ഒളിച്ചിരുന്ന യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി ഖേ​ലാ സേ​ഠ് പറമ്പിൽ റി​ന്‍​ഷാ​ദ് (24)നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി എ​സ്‌ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ പ്ര​തി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ വ​സ്ത്ര​ത്തി​ല്‍ പി​ടി​ക്കു​ക​യും ഞെ​ട്ടി​യു​ണ​ര്‍​ന്ന ഇ​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് എ​ത്തി​യ ഭ​ര്‍​ത്താ​വ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ര​തി​യെ ക​ട്ടി​ലി​ന​ടി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി. മ​ല്‍​പി​ടു​ത്ത​തി​നി​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആളെ തി​രി​ച്ച​റി​ഞ്ഞു.​ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

0Shares