വീൽചെയറിലിരുന്ന് ‘നാടകം കളിക്കരുത്’; പൊട്ടിത്തെറിച്ച് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ; താന്‍ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് ഭിന്നശേഷി യാത്രക്കാരിയായ യുവതി

  • Post category:news
  • Reading time:1 min read
You are currently viewing വീൽചെയറിലിരുന്ന് ‘നാടകം കളിക്കരുത്’; പൊട്ടിത്തെറിച്ച് വിമാനത്താവളത്തിലെ  സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ; താന്‍ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് ഭിന്നശേഷി യാത്രക്കാരിയായ യുവതി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരി വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് പോകാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് യാത്രക്കാരിയായ വിരാലി മോദി പറഞ്ഞു.

പരിശോധന കൗണ്ടറില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിരാലി ട്വിറ്ററില്‍ കുറിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ് വിരാലി. ഇവര്‍ പരിശോധനക്കായി തന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞു.

എന്നാല്‍, നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയും മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല. മറ്റൊരു ഉദ്യോഗസ്ഥയെത്തിയാണ് തന്നെ പരിശോധിച്ച് പോകാന്‍ അനുവദിച്ചത്. സംഭവത്തില്‍ സി.ഐ.എസ്.എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി വ്യക്തമാക്കി.

0Shares