ബംഗളൂരു: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ നേതൃത്വം നല്‍കിയ പ്രത്യേക ദൗത്യസേനയെ (എസ്.ടി.എഫ്) സഹായിച്ചത് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയാണെന്ന് റിപ്പോര്‍ട്ടുകള്‍. എസ.്ടി.എഫ് തലവനായിരുന്ന കെ.വിജയകുമാര്‍ എഴുതിയ ‘വീരപ്പന്‍, ചേസിങ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. വീരപ്പന്‍വേട്ടയ്ക്ക് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ ‘ദമനി’ എന്ന പേരിലാണ് വിജയകുമാര്‍ അബ്ദുല്‍നാസര്‍ മദനിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

വിജയകുമാര്‍ തന്റെ പുസ്തകത്തില്‍ മദനിയെക്കുറിച്ച് സൂചിപ്പിക്കുന്നത് ഇങ്ങനെ:
‘ചില ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയതിന്റെ ഗൂഢാലോചനക്കുറ്റത്തിന് ‘ദമനി’ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലം. അതേസമയത്ത് വീരപ്പന്റെ മൂത്തജ്യേഷ്ഠന്‍ മാതയ്യനും കോയമ്പത്തൂര്‍ ജയിലിലുണ്ട്. മാതയ്യനും ‘ദമനി’യും തമ്മില്‍ സൗഹൃദത്തിലായി. തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ വീരപ്പന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ 2003 സെപ്റ്റംബറില്‍ ജയിലിലെത്തി ‘ദമനി’യെ കണ്ടു.
വീരപ്പന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ തന്റെ നാല് അനുയായികളെ വിട്ടുനല്‍കാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്.ടി.എഫ്. ഉദ്യോഗസ്ഥര്‍ ‘ദമനി’യോട് ആവശ്യപ്പെട്ടു. പ്രത്യുപകാരമായി ‘ദമനി’യുടെ ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ‘ദമനി’ സമ്മതംമൂളി. തന്റെ കൂടെനില്‍ക്കുന്ന നാലുപേരെ വീരപ്പന്‍ സംഘത്തിലേക്ക് അയയ്ക്കാമെന്ന് ‘ദമനി’ മാതയ്യനോട് പറഞ്ഞു. ജയിലില്‍ തന്നെ പതിവായി കാണാന്‍വരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യന്‍ ഈ വിവരം വീരപ്പനെ അറിയിച്ചത്.
‘ദമനി’ പറഞ്ഞുവിട്ട ആള്‍ക്കാര്‍ എന്നപേരില്‍ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും സത്യമംഗലം കാട്ടിലെത്തി വീരപ്പന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. വിവരങ്ങള്‍ ചോര്‍ത്താന്‍ എസ്ടിഎഫ്. ഏര്‍പ്പാടാക്കിയതായിരുന്നു ഇവരെ. ആഴ്ചകളോളം വീരപ്പന്‍ സംഘത്തോടൊപ്പം കഴിഞ്ഞ ഇവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി. വീരപ്പന്റെ കണ്ണുകളെ തിമിരം മൂടിയിട്ടുണ്ടെന്നും പുറംലോകത്തെത്തി ചികിത്സനേടാന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള നിര്‍ണായകവിവരം നല്‍കിയതും ഇവരാണ്.
സംഘത്തിലെത്തിയ പുതിയ ചെറുപ്പക്കാരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ വീരപ്പന്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അവരോട് നാട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. പുതിയ ചില ‘ഓപ്പറേഷനു’കള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും വിവരം അറിയിക്കുമ്പോള്‍ വീണ്ടും വരണമെന്നും പറഞ്ഞാണ് പറഞ്ഞുവിട്ടത്.ഹിദായത്തുള്ളയും സംഘവും നല്‍കിയ വിവരങ്ങള്‍വെച്ച് വീരപ്പനെയും സംഘത്തെയും വകവരുത്താന്‍ ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ എന്ന പേരില്‍ വിജയകുമാര്‍ പദ്ധതിയൊരുക്കി. നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍വെച്ച് എസ്ടിഎഫ് സേനാംഗങ്ങള്‍ വെടിവെച്ചുകൊന്നു.
‘ദമനി’യുടെ ശിഷ്യന്‍മാര്‍ എന്നപേരില്‍ വീരപ്പന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ തങ്ങളുടെ ആള്‍ക്കാര്‍ നല്‍കിയ വിലപ്പെട്ട വിവരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ വീരപ്പന്‍വേട്ട ഇത്ര എളുപ്പമാകില്ലായിരുന്നുവെന്ന് വിജയകുമാര്‍ പറയുന്നു. നിലവില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് വിജയകുമാര്‍. ഫെബ്രുവരി എട്ടിന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് പുസ്തകം പ്രകാശനം ചെയ്തത്. 1975ലെ ഐ.പി.എസ് കേഡര്‍ ഉദ്യോഗസ്ഥനായ വിജയകുമാര്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്.