വീണ്ടുമൊരു വിവാഹ വിവാദം; അതും ബി.ജെ.പി നേതാവിന്റെ മകന്റെ.

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടുമൊരു വിവാഹ വിവാദം; അതും ബി.ജെ.പി നേതാവിന്റെ മകന്റെ.

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വീണ്ടും വിവാഹ വിവാദം. ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വെയുടെ മകന്റെ ആഡംബര വിവാഹമാണ് ഇപ്പോളത്തെ പുതിയ വിവാദം. റാവുസാഹിബിന്റെ മകന്‍ സന്തോഷ്, മറാത്താവാഡയിലെ ഭോക്കര്‍ദാനില്‍ നിന്നുള്ള എം.എല്‍.എയാണ്. കടുത്ത വരള്‍ച്ചാബാധിത പ്രദേശമാണിത്. മുഖ്യമന്ത്രിയടക്കം 30,000 അതിഥികള്‍ എത്തിയ വിവാഹച്ചടങ്ങ് പൊലീസ് നിരീക്ഷിച്ചത് നിരവധി ഡ്രോണ്‍ ക്യാമറകള്‍ കൊണ്ടാണ്.

ഔറംഗബാദിലെ ജബിന്ദ എസ്റ്റേറ്റ് ലോണിലാണ് ആഡംബര വിവാഹം നടന്നത്. മദ്ധ്യകാലഘട്ടത്തിലെ കൊട്ടാരത്തിന്റെ മാതൃകയിലുള്ള പടുകൂറ്റന്‍ സെറ്റാണ് കലാസംവിധായകര്‍ ഒരുക്കിയത്. നഗരത്തിലെ ഒരു പ്രധാന റോഡ് വിവാഹച്ചടങ്ങിനായി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് നാഗ്പൂരിലേയ്ക്ക്് വി.ഐ.പികള്‍ക്കായി 10 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കര്‍ണാടകയിലെ മുന്‍ ബി.ജെ.പി നേതാവും മന്ത്രിയുമായിരുന്ന ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹവും വിവാദമായിരുന്നു. 500 കോടി രൂപയാണ് ഈ വിവാഹത്തിന് പിടിച്ചത്. രാജ്യത്ത് നോട്ട് പ്രതിസന്ധി അതിരൂക്ഷമായിരിക്കെയാണ് വിവാഹങ്ങള്‍ നടന്നത്.

 

https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fsantoshdanvepatil%2Fvideos%2F1903184346581600%2F&show_text=0&width=560

0Shares