ലണ്ടന്‍: നൂറ്റി അന്പതോളം രാജ്യങ്ങളെ ബാധിച്ച സൈബര്‍ ആക്രമണം ഇന്ന് കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്. ‘വണാക്രൈ’ എന്ന സൈബര്‍ ആക്രമണം ഒരു ലക്ഷം സ്ഥാപനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. സ്വയം വ്യാപിക്കാന്‍ ശേഷിയുള്ളതാണിവ.

കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് ഇന്ത്യയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍, ഓഹരി വിപണികള്‍, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.