കാലിഫോര്‍ണിയ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ നടനും ഗായകനുമായ നിക് ജോനാസുമായുള്ള ബന്ധം പ്രണയമാണെന്നുള്ള വാദം നേരത്തെ വന്നതായിരുന്നു. ഇപ്പോഴിതാ ഇരുവരെയും പ്രശസ്ത റസ്റ്റോറന്റില്‍ വീണ്ടും ഒരുമിച്ച് കണ്ടിരിക്കുകയാണ് പാപ്പരാസികള്‍. ഇതിൻ്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രമുഖ അവതാരകനായ ജിമ്മി കിമ്മല്‍ ഒരു അഭിമുഖത്തില്‍ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട് ചോദിച്ചിരുന്നു. എന്നാല്‍ അതിനെ ചിരിച്ചു തള്ളുകയാണ് അന്ന് പ്രിയങ്ക ചെയ്തത്. മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസു കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. 
വീണ്ടും പ്രിയങ്ക ചോപ്ര നിക്ക് ജോനാസിനൊപ്പം; തന്നെക്കാള്‍ പത്ത് വയസ് കുറവുള്ള പയ്യൻ്റെ പിന്നാലെ നടക്കാന്‍ നാണമില്ലേ എന്ന് സോഷ്യല്‍മീഡിയ