വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം; നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം; നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: കാറില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് അയച്ച സാഹചര്യത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നാദിര്‍ഷ ഇപ്പോള്‍ ആശുപത്രിയിലാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമാണ് നാദിര്‍ഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

കേസില്‍ നാദിര്‍ഷയെ നേരത്തേ രണ്ടു തവണ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദിലീപിനൊപ്പം ആലുവ പ്രസ് ക്ലബില്‍ വെച്ച്‌ 13 മണിക്കൂര്‍ നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് അന്വേഷണസംഘം പിന്നീട് വെളിപ്പെടുത്തിയിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നാദിര്‍ഷ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. പലപ്പോഴും പള്‍സര്‍ സുനി നാദിര്‍ഷയുടെ ഫോണിലേക്ക് വിളിച്ച്‌ പണം ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല നടി ആക്രമിക്കപ്പെടുമെന്ന വിവരം അറിഞ്ഞിരുന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നുള്ള നിഗമനത്തിലും അന്വേഷണ സംഘം എത്തിച്ചേര്‍ന്നു.

0Shares