വീണ്ടും കൊടും ക്രൂരത; നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും കൊടും ക്രൂരത; നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ പിന്നാലെയാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്.ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് നബീല പ്രസവിച്ചതെന്ന് കരുതുന്നു. സമാനമായ സംഭവം ബാലുശ്ശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തെ കൊലപാതകം.

0Shares