ചെന്നൈ: അധികാര വടം വലി തുടരുന്ന തമിഴ്‌നാട്ടില്‍ വീണ്ടും കൂറുമാറ്റം. ശശികല പക്ഷത്തുള്ള മൂന്ന് പേര്‍ കൂടി പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വന്നു. തൂത്തുക്കുടി എം.പി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എം.പി സെങ്കുട്ടവന്‍, പെരുമ്പള്ളൂര്‍ എം.പി ആര്‍.പി മരുതരാജ, ശശികലയുടെ വിശ്വസ്തന്‍ സി.പൊന്നയ്യന്‍ എന്നിവരാണ് ഇപ്പോള്‍ പനീര്‍ശെല്‍വത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇതോടെ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ലോക് സഭാ എം.പിമാരുടെ എണ്ണം എട്ടായി. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാര്‍. നടന്‍ ശരത് കുമാറും നേരത്തെ പനീര്‍സെല്‍വത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.