കൊച്ചി: വീട് ജപ്തി ചെയ്യാനുള്ള ശ്രമം തടഞ്ഞതിന്റെ പേരില്‍ സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകരായ പി.ജി മാനുവല്‍, പി.സി.ജെന്നി, ഷാജി കണ്ണന്‍ എന്നിവരെയാണ് രാത്രി ഒരു മണിയോടെ വീടുകളില്‍ കയറി വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതി ഉത്തരവ് പ്രകാരം കളമശേരി സ്വദേശി പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള ഉദ്യോഗസ്ഥരയുടെ ശ്രമത്തെ തടഞ്ഞ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
വീടും പറമ്പും ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ആ സമയം കുടുംബത്തിന് പിന്തുണയുമായി നൂറുകണക്കിന് പേരാണ് വീടിന് ചുറ്റും നിലയുറപ്പിച്ചത്. നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ജപ്തി നടപടി തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു.
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു; സര്‍ഫാസി വിരുദ്ധ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു