കൊല്ലം: മസ്‌കറ്റില്‍ മലയാളി യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി ലൈംഗിക വൃത്തിക്ക് വിധേയമാക്കിയതായി പരാതി. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതി നല്‍കിയത്. വീട്ടു ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മസ്‌കറ്റിലെത്തിച്ചാണ് തന്റെ നഗ്‌ന ചിത്രം പകര്‍ത്തിയതെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 2015 ലാണ് കൊല്ലം കാഞ്ഞാവെളി സ്വദേശിയായ യുവതിയെ ഒമാനിലേക്ക് ഇവരുടെ ബന്ധുവായ സ്ത്രീ കൊണ്ട് പോകുന്നത്. ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപയും യുവതി ബന്ധുവിന് നല്‍കി. വീട്ട് ജോലിയെന്നാണ് പറഞ്ഞിരുന്നത്. ഒരു മാസം ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് നിന്നു, പിന്നീട് ബന്ധുവായ സ്ത്രീ ഇവരെ ലൈംഗീകവൃത്തിക്ക് പ്രേരിപ്പിച്ചു.
എതിര്‍ത്തപ്പോള്‍ കുളിമുറിയില്‍ ഘടിപ്പിച്ച ക്യാമറയിലെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ജോലിക്ക് നിന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് യുവതി ഒമാനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. അവരുടെ സഹായത്തോടെ തിങ്കളാഴ്ച കൊല്ലത്ത് എത്തുകയായിരുന്നു. അഞ്ചാലൂംമൂട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധുവായ സ്ത്രീക്കെതിരെ കേസെടുത്തു. അതേസമയം യുവതിക്കും ഭര്‍ത്താവിനുമെതിരെ ബന്ധുവായ സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട്.
വീട്ടു ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മസ്‌കറ്റിലെത്തിച്ച് ലൈംഗീകവൃത്തിക്ക് പ്രേരിപ്പിച്ചു; എതിര്‍ത്തപ്പോള്‍ കുളിമുറിയില്‍ ഘടിപ്പിച്ച ക്യാമറയിലെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; കൊല്ലം സ്വദേശിനിയെ ചതിയില്‍ പെടുത്തിയത് അടുത്ത ബന്ധു