തുറവൂര്‍ (ആലപ്പുഴ): സ്വയം ചിതയൊരുക്കിയശേഷം വയോധിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല(72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മകനുമായി അകന്ന് രണ്ട് വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുയായിരുന്നു ലീല. ശനിയാഴ്ച പകല്‍ വീടിനരികില്‍ ഇഷ്ടിക പാകി വിറക് അടുക്കി ഇതിന് മീതെ പഴയ ജനല്‍ വച്ചാണ് ചിതയൊരുക്കിയത്. പ്രദേശവാസികള്‍ ചോദിച്ചപ്പോള്‍ വിറക് ഉണക്കാനാണ് എന്നാണിവര്‍ പറഞ്ഞത്.
എന്നാല്‍, രാത്രി ഒമ്പതിന് തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികളെത്തിയപ്പോഴാണ് പൊള്ളലേറ്റനിലയില്‍ ലീലാമണിയെ ചിതയ്ക്കരികിലുള്ള വാഴച്ചുവട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ചിതയില്‍ കിടന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും പൊള്ളലേറ്റപ്പോള്‍ ഇറങ്ങി ഓടിയതാകാമെന്നും സംശയിക്കുന്നു. ഉടന്‍തന്നെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണെണ്ണയുടെ രണ്ട് ഒഴിഞ്ഞ കുപ്പികള്‍ കണ്ടെടുത്തു. പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ മെഡി. ആശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: സാലി, സദു. മരുമക്കള്‍: സജി, രാജി.
വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി വീട്ടമ്മ തീകൊളുത്തി മരിച്ചു