വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആണ്‍കുഞ്ഞിനായി യുവതി പത്താമതും ഗര്‍ഭിണിയായി; പിറന്നത് ചാപിള്ളയായ ആണ്‍കുട്ടി; യുവതിക്ക് പിന്നീട് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആണ്‍കുഞ്ഞിനായി യുവതി പത്താമതും ഗര്‍ഭിണിയായി; പിറന്നത് ചാപിള്ളയായ ആണ്‍കുട്ടി; യുവതിക്ക് പിന്നീട് സംഭവിച്ചത്

മുംബൈ: ആണ്‍കുഞ്ഞു വേണമെന്ന കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പത്താമതും ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. മജല്‍ഗാവില്‍ താമസിക്കുന്ന മീര ഏഖന്‍ഡെ എന്ന 38 വയസുകാരിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്നത്. ആറുപെണ്‍കുട്ടികളുടെ അമ്മയായ മീരയോട് കുടുംബം ഒരു ആണ്‍കുട്ടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. മീര നേരത്തെ 7 പെണ്‍കുട്ടികളെ പ്രസവിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചു. വീണ്ടും രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും മോശം ശാരീരിക സ്ഥിതിയെത്തുടര്‍ന്ന് രണ്ടാംതവണയും ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍ പിന്നീടും ഇവരുടെ കുടുംബം ഒരു ആണ്‍കുട്ടിയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി മാനസീക പീഡനവും ഭര്‍തൃ വീട്ടുകാര്‍ അടിച്ചേല്‍പിച്ചിരുന്നു. ശനിയാഴ്ച പ്രസവത്തില്‍ പിറന്നത് ആണ്‍കുഞ്ഞെങ്കിലും കുഞ്ഞ് ചാപിള്ളയായിരുന്നു. തുടര്‍ന്നുണ്ടായ നിലയ്ക്കാത്ത രക്തസ്രാവത്തിലായിരുന്നു മരണം. ആണ്‍കുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ പ്രേരണ കാരണമാണ് ഇവര്‍ പത്താമതും ഗര്‍ഭധാരണത്തിന് തയാറായതെന്ന് പൊലീസ് പറയുന്നുണ്ട്. പൊലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്.

0Shares