വീട്ടില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ഭരണഘടനയും രാജ്യവും അപകടത്തിലാവുന്നത് കണ്ടാണ്; പറയുന്നത് പ്രിയങ്കാ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ഭരണഘടനയും രാജ്യവും അപകടത്തിലാവുന്നത് കണ്ടാണ്; പറയുന്നത് പ്രിയങ്കാ ഗാന്ധി

വര്‍ഷങ്ങളോളം വീട്ടില്‍ ഇരുന്നയാളാണ് താനെന്നും എന്നാല്‍ രാജ്യവും ഭരണഘടനയും അപകടത്തിലായത് കണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തനിക്ക് വേണമെങ്കില്‍ വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നു. എന്നാല്‍, രാജ്യം അപകടത്തിലാണ്. നടക്കാനുള്ള തെരഞ്ഞെടുപ്പ്, ആ തെരഞ്ഞെടുപ്പ് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി നിശ്ചയിക്കുന്നതാണ്. ഇക്കാര്യം ശരിയ്ക്കും ചിന്തിക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

രാജ്യത്തെ സര്‍ക്കാരും രാജ്യവും ആരുടെയും കുത്തകയല്ലെന്നും ജനങ്ങളുടെ വികസനം ഉറപ്പ് വരുത്താന്‍ കഴിയാത്തത് കൊണ്ടാണ് മതവും ജാതിയുമെല്ലാം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യം കഴിഞ്ഞ 45 വര്‍ഷമായി രാജ്യത്ത് ഉണ്ടായിരുന്നില്ല. പ്രിയങ്ക പറഞ്ഞു. പൊതുവേദികളില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ വേദിയും പൊതുജനങ്ങള്‍ നിലത്തും ഇരിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ലെന്നും പ്രിയങ്ക പറഞ്ഞു. വളരെ മോശം രീതിയാണെന്നും ഇത്തരം ശൈലികള്‍ മാറ്റണമെന്നും പ്രിയങ്ക പറഞ്ഞു.

0Shares