വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേക്ക് രശ്മിയുടെ മറുപടി

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേക്ക് രശ്മിയുടെ മറുപടി

വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേക്ക് അതേ നാണയത്തില്‍ രശ്മി നായരുടെ മറുപടി. പാണ്ഡേ ഇതുവരെ കണ്ട, ശീലിച്ച ജനതയല്ല കേരളത്തിലെ എന്ന് രശ്മി ചരിത്രത്തെ കൂട്ട് പിടിച്ച് സമര്‍ഥിക്കുന്നു. തന്‍റെ ഫേസ്ബുക്കില്‍ സരോജ് പാണ്ഡേക്ക് രശ്മി എഴുതിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു ബി.ജെ.പി ജനറല്‍സെക്രട്ടറി.
മുന്നില്‍ ഇരിക്കുന്ന തലച്ചോര്‍ ഇല്ലാത്ത കുട്ടി തീവ്രവാദികളെ ആവേശം കൊള്ളിക്കാന്‍ നിങ്ങള്‍ക്കങ്ങനെ എന്ത് വേണമെങ്കിലും പറയാം. കണ്ണും കയ്യും കാലും തലയും എന്തിന് ഗര്‍ഭത്തില്‍ ഉള്ള ഭ്രൂണം വരെ ചൂഴ്ന്നെടുത്ത്‌ നിങ്ങള്‍ ഇതുവരെ കൊന്നു തള്ളിയ നിസ്സഹായരായ ജനതയെ പോലെയല്ല . അവര്‍ കമ്മ്യൂണിസ്റ്റ്‌കാരാണ്.

മാപ്പെഴുതിയും ചെരുപ്പ് നക്കിയും ഒറ്റുകൊടുത്തും ദാസ്യവേല ചെയ്തും നിങ്ങള്‍ സ്വയം നിര്‍മിച്ച പോലുള്ള ചരിത്രവും അല്ല അവര്‍ക്ക്. കഴുമരത്തിന് മുന്നില്‍ നിന്ന് ഇൻക്വിലാബ് വിളിച്ചവരാണ് അവര്‍ക്ക് മുന്നില്‍ നടന്നവര്‍ . അവരോടു യുദ്ധത്തിനിറങ്ങാന്‍ നിങ്ങളിതുവരെ സംഭരിച്ചുവച്ച ആയുധവും പണവും തികയാതെ വരും. വിരട്ടലും വിലപേശലും ഒക്കെയാകാം അത് തനിക്കു പോന്നവരോടല്ലെങ്കില്‍ കേള്‍ക്കുന്നവര്‍ ചിരിക്കും.

0Shares