
കൊല്ലം: കൊല്ലത്ത് പതിനാറുകാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. വീടിന് പിന്‍ഭാഗത്ത് കൂടി കയറി യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴുത്തില്‍ നാല് സ്റ്റിച്ചുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി.
