തിരുവനന്തപുരം: തൊളിക്കോട് തുരുത്തി തേവന്‍ പാറയില്‍ വീട്ടമ്മയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന രണ്ട് കുട്ടികളുടെ മാതാവായ 28കാരിയാണ് പീഡനത്തിനിരയായത്. യുവതി ഇപ്പോഴും എസ്.എ.ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സെയ്ഫുദ്ദീന്‍ എന്നയാളോടൊത്ത് താമസിച്ചു വരികയായിരുന്നു. പോത്ത് ഷാജിയുടെ സുഹൃത്താണ് സെയ്ഫുദ്ദീന്‍. ഷാജിയും സുഹൃത്ത് കബീറുമായി ഇന്നലെ ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈസമയം അവിടെയുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ് സെയ്ഫുദ്ദീനോട് മദ്യം വാങ്ങിവരാന്‍ പറഞ്ഞയച്ച ശേഷമായിരുന്നു പീഡനം. സെയ്ഫുദ്ദീന്‍ മദ്യം വാങ്ങാന്‍ പോയ സമയം കൂട്ടാളി കബീറിനെ പറഞ്ഞയച്ചാണ് പീഡനം.
എന്നാല്‍ യുവതിയുമായി ഷാജിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും മദ്യം വാങ്ങി തിരികെയെത്തിയ യുവതിയുടെ ഭര്‍ത്താവ് സെയ്ഫുദ്ദീന്‍ അവിഹിതം കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തായതെന്നുമാണ് പൊലീസ് പറയുന്നത്. അവശനിലയിലായിരുന്ന യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ ഷാജിക്കായി തിരച്ചില്‍ നടത്തുന്നതിനിടെ കൂട്ടാളി കബീറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയുടെ മറ്റൊരു കാമുകിയുടെ വീട്ടില്‍ നിന്ന് തോക്ക് പൊലീസ് കണ്ടെടുത്തിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ പോത്ത്ഷാജി. അടുത്തിടേയാണ് ജയിലില്‍ നിന്ന് പുറത്തുവന്നത്.
വീട്ടമ്മയ്ക്ക് നേരെ തോക്കുചൂണ്ടി പീഡനം: ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പോത്ത് ഷാജി പിടിയില്‍