തിരുവനന്തപുരം: കഞ്ചാവ് ചെടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കാട്ടാക്കട മുകുന്തറ ആണ്ടിവിളാകം ചാനല്‍ക്കര വിനേഷ് ഭവനില്‍ വിഷ്ണു(28)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.
84 കഞ്ചാവ് ചെടികളായിരുന്നു ഇയാള്‍ വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്നത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു യുവാവ് കുടുങ്ങുന്നത്.
വെള്ളനാട് പൂതംകോട് സാരാഭായി എഞ്ചിനിയറിംഗ് കോളെജിന് സമീപം വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു എന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.രാജീവ് പറയുന്നു. യുവാവിൻ്റെ സ്‌കൂട്ടറില്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തുന്ന കാര്യം പുറത്തു വരുന്നത്.
വീടിൻ്റെ മുറ്റത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തി വില്‍പ്പന; യുവാവ് കുടുങ്ങിയതിങ്ങനെ