കൊല്ലം: ചവറയില്‍ വീട്ടിനുള്ളില്‍ ഉറങ്ങികിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായകള്‍ ആക്രമിച്ചു. ചവറ ശ്രീകൃഷ്ണവിലാസം രന്‍ജിത്തിന്റെ മകന്‍ നന്ദുവിനെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. വീട്ടുകാര്‍ കുടിവെള്ളം ശേഖരിക്കാനായി വിടിന് തൊട്ടടുത്തുള്ള കിണറിനടുത്തേക്ക് പോയപ്പോഴാണ് നായകള്‍ വീടിനുള്ളിലായിരുന്ന കുട്ടിയെ കടിച്ച് കൊണ്ട് പോയത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ നായകള്‍ കുട്ടിയെ പറമ്പില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പുറത്തും കൈകാലുകളിലും കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
