വി.എസ് സുതാര്യമായ പൊതു ജീവിതത്തിനുടമ; വി.എസിനെതിരായ സുധാകരന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരം: മുല്ലപ്പളളി

  • Post category:news
  • Reading time:1 min read
You are currently viewing വി.എസ് സുതാര്യമായ പൊതു ജീവിതത്തിനുടമ; വി.എസിനെതിരായ സുധാകരന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരം: മുല്ലപ്പളളി

വി. എസ് അച്യുതാനന്ദനെതിരെ കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം. പി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്ന് കെ. പി. സി. സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരിണതപ്രജ്ഞനും,മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ വി. എസ് സുതാര്യമായ പൊതു ജീവിതത്തിനുടമയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

താന്‍ ആദരിക്കുന്ന വ്യക്തിത്വം കൂടിയാണ് വി. എസെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കെ. സുധാകരന്‍റെ വിവാദ പരാമര്‍ശം. വറ്റി വരണ്ട വി.എസിന്‍റെ തലയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

0Shares