വി.എസ്. അനിഷേദ്ധ്യ നേതാവ്; എങ്കിലും അച്ചടക്ക വിധേയന്‍.

  • Post category:news
  • Reading time:1 min read
You are currently viewing വി.എസ്. അനിഷേദ്ധ്യ നേതാവ്; എങ്കിലും അച്ചടക്ക വിധേയന്‍.

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവും വഴി കാട്ടിയുമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വി.എസ് എക്കാലവും പ്രവര്‍ത്തകരുടെ പ്രചോദന കേന്ദ്രമാണ്. അത്തരത്തിലുള്ള പരിഗണന അദ്ദേഹത്തിന് എന്നും നല്‍കിയിട്ടുമുണ്ട് അതേ സമയം സമുന്നത നേതാവാണെങ്കിലും പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിക്കാന്‍ വി.എസ് ബാധ്യസ്ഥനുമാണ്.

ഇനിമുതല്‍ സംസ്ഥാന സമിതിയാണ് വി.എസിന്റെ ഘടകം. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംസ്ഥാന സമിതിയില്‍ പറയാവുന്നതേയുള്ളു- യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

0Shares