
മുംബൈ: വി.എം & ആർ.ഡി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനാർഹമായ നേട്ടം കൈവരിച്ച് എ.ബി.സി എംപോറിയോ. ഹോം ഇംപ്രൂവ്മെൻറ് വിഭാഗത്തിൽ ഗോൾഡ് അവാർഡും തുടർന്ന് സ്റ്റോർ ഓഫ് ദി ഇയർ അവാർഡ് 2019 ഉം എ.ബി.സി എംപോറിയോ കരസ്ഥമാക്കി. ഇന്ത്യയിലെ റീടെയിൽ ഡിസൈൻ രംഗത്ത് നൽകിവരുന്ന ഈ അവാർഡ് ലോകത്തിലെ തന്നെ ഈ രംഗത്തുള്ള മികച്ച അവാർഡുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ പ്രമുഖ ആർക്കിടെക്ചർ കമ്പനി ആയ ATMOF (ബാംഗ്ലൂർ, കണ്ണൂർ ) 40000 ഇൽ ഏറെ സോഫ്റ്റ് റീറ്റെയ്ൽ സ്റ്റോറുകൾ രൂപകൽപന ചെയ്തിട്ടുണ്ട്. 321 അപേക്ഷകളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. ഇതിൽനിന്നും അറുപത്തഞ്ചോളം പ്രോജക്ടുകൾ അവാർഡിനർഹമായി. ഹോം ഇംപ്രൂവ്മെൻറ് എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനമായ ഗോൾഡ് അവാർഡാണ് എബിസി എംപോറിയോ കരസ്ഥമാക്കിയത്. കൂടാതെ പരിഗണിക്കപ്പെട്ട 321 അപേക്ഷകരിൽ നിന്നും ഒന്നാമതെത്തി നേടിയ സ്റ്റോർ ഓഫ് ദ ഇയർ 2019 അവാർഡ് എ.ബി.സി യുടെ കിരീടത്തിലെ പൊൻ തൂവലായി മാറി. ദേശീയ- അന്തർദേശീയ ശ്രെദ്ധയാർജ്ജിച്ച പ്രമുഖരായ ഡിസൈനേഴ്സ് അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

മുംബൈ എക്സിബിഷൻ ഹാളിൽ വച്ച് നടന്ന വി.എം & ആർ.ഡി അവാർഡ് ദാന ചടങ്ങിൻ്റെ പതിനൊന്നാം എഡിഷനിൽ ലോകത്തിലെ തന്നെ പ്രമുഖ ബിസിനസ് നേതാക്കന്മാരും മികച്ച ബ്രാൻഡുകളുടെ ഡിസൈനർമാരും അടക്കം ഒട്ടേറെ പേര് പങ്കെടുത്തു. എ.ബി.സി എംപോറയോയ്ക്ക് വേണ്ടി ആർക്കിടെക്ട് അരുൺ തിലക് അവാർഡ് ഏറ്റുവാങ്ങി.
