
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിധവയായ യുവതിയുടെ കണ്മുന്നില് യുവാവ് ആത്മഹത്യ ചെയ്തു. പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തിയിട്ടും യുവതി താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ അതിക്രമിച്ച് കയറി വീണ്ടും അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മധ്യപ്രദേശിലെ ചാത്തര്‍പുരില്‍ ഉജ്ജൈന്‍ സ്വദേശിയായ ജിതേന്ദ്ര വര്‍മ്മയാണ് സ്വയം വെടിവച്ച് മരിച്ചത്. വെടിയൊച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
