
പോയ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്‍റെ ഹോളണ്ട് താരം വിർജിൽ വാൻഡൈയ്ക്ക് ഫിഫയുടെയും ലോക താരമാകുമെന്ന പ്രതീക്ഷകളെ തകിടംമറിച്ച് ലയണൽ മെസ്സിക്ക് ലോക അംഗീകാരം. ബാർസിലോനയുടെ അർജന്റീനിയൻ സ്ട്രൈക്കറായ മെസ്സി ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഫിഫ ദ് ബെസ്റ്റ്’ പുരസ്കാരം സ്വന്തമാക്കി.
യുവേഫ പുരസ്കാരത്തിൽ സംഭവിച്ചതുപോലെ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കടത്തിവെട്ടി വാൻഡൈയ്ക് ഫിഫയുടെ ലോക ഫുട്ബോളറാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പ്രഖ്യാപനം മറിച്ചായി. മുൻപ് 5 തവണ ഫിഫ ബലോൻ ദ്യോർ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മെസ്സി 2009ൽ ഫിഫയുടെ പ്ലെയർ ഓഫ് ദി ഇയറുമായിട്ടുണ്ട്. യു.എസ് താരം മേഗൻ റപ്പിനോ മികച്ച വനിതാതാരമായി.

2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവൻ പ്രഖ്യാപിച്ചത്. അലിസൺ, ഡി ലിറ്റ്, റാമോസ്, വാൻഡെയ്ക്ക്, മാർസലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, റൊണാള്‍ഡോ, ഹസാർഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.
മറ്റു പുരസ്കാരങ്ങൾ:
∙ മികച്ച ഗോളി – ലിവർപൂളിന്‍റെ ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബെക്കർ.
∙ മികച്ച പുരുഷ ടീം പരിശീലകൻ – ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ജേതാക്കളായ യൂർഗൻ ക്ലോപ്പ്.
∙ മികച്ച വനിതാ ടീം കോച്ച് – വനിതാ ലോകകപ്പ് നേടിയ യു.എസ് ടീമിന്‍റെ പരിശീലക ജിൽ എല്ലിസ്.
∙ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് – ഹംഗേറിയൻ ഫുട്ബോളർ ഡാനിയൽ സോറി.
∙ മികച്ച വനിതാ ഗോൾകീപ്പർ – സാറി വാൻ വീനെൻന്താൽ.
