വിസ നിയന്ത്രണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയ കോടതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing വിസ നിയന്ത്രണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയ കോടതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്.

വാഷിംങ്ടണ്‍: ഏഴു മുസ്ലീം രാജ്യങ്ങള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രംപ്. വിധി സ്റ്റേ ചെയ്യുന്നതിലൂടെ തന്റെ ജോലി കഠിനമാക്കുകയാണ് കോടതി ചെയ്തതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തി തുറന്ന് കൊടുക്കുകയാണ് കോടതി ചെയ്തത്. രാജ്യത്ത് എന്തെങ്കിലും അനിഷ്ടം സംഭവിച്ചാല്‍ പഴിക്കേണ്ടത് വിസ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയ കോടതിയും ജഡ്ജിയുമാണ് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

0Shares