വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ: ദേവിയില്‍ സ്വയം സമര്‍പ്പിക്കാനൊരുങ്ങി ഭക്തര്‍.

  • Post category:news
  • Reading time:1 min read
You are currently viewing വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ: ദേവിയില്‍ സ്വയം സമര്‍പ്പിക്കാനൊരുങ്ങി ഭക്തര്‍.

തിരുവന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. പൊങ്കാലയിടാനുള്ള ഭക്ത ജന തിരക്ക് കാരണം ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തും നഗരത്തിലും വന്‍ സുരക്ഷാ ക്രമീകരമമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കി ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്കിനും പുകയിലയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരുവുകളില്‍ പൊങ്കാലയിടാനുള്ള കലം, തവി, അടുപ്പ് കൂട്ടാനുള്ള കല്ല് എന്നിവ വില്‍ക്കുന്ന വില്‍പ്പനക്കാരുടെ കച്ചവടം തകൃതിയായി നടക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 പിങ്ക് വളന്റിയര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.

0Shares