വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാനായി രണ്ടാം കൂനൻകുരിശ് സത്യവുമായി യാക്കോബായസഭ; വിശ്വാസപ്രതിജ്ഞയ്ക്ക് അണിനിരക്കുന്നത് ഒരുലക്ഷം യാക്കോബായ വിശ്വാസികൾ

  • Post category:news
  • Reading time:1 min read
You are currently viewing വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാനായി രണ്ടാം കൂനൻകുരിശ് സത്യവുമായി യാക്കോബായസഭ; വിശ്വാസപ്രതിജ്ഞയ്ക്ക് അണിനിരക്കുന്നത് ഒരുലക്ഷം യാക്കോബായ വിശ്വാസികൾ

വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാനായി രണ്ടാം കൂനൻകുരിശ് സത്യവുമായി യാക്കോബായസഭ. കോതമംഗലം മാർത്തോമ ചെറിയപള്ളിക്കു മുമ്പിലെ കൽക്കുരിശിനു മുമ്പിൽ ഞായറാഴ്ച വൈകീട്ടു മൂന്നിന് ഒരുലക്ഷം യാക്കോബായ വിശ്വാസികൾ വിശ്വാസപ്രതിജ്ഞയ്ക്ക് അണിനിരക്കും.

യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള മുഴുവൻ പള്ളികളിലും ഞായറാഴ്ച രാവിലെ കുർബാന മധ്യേ രണ്ടാം കൂനൻകുരിശ് സത്യവുമായി ബന്ധപ്പെട്ട മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കൽപ്പന വായിക്കും. 334 വർഷം മുന്‍പ് ചെറിയപള്ളിയിൽ കാലംചെയ്ത പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്തിൽനിന്നു തുടങ്ങി പള്ളിക്കു മുമ്പിലെ കൽക്കുരിശിൽ ആലാത്ത് (വടം)കെട്ടി എല്ലാ വിശ്വാസികളും അതിൽപിടിച്ചാണ് സത്യവിശ്വാസം ഏറ്റുചൊല്ലുക.

കേരളത്തിലെ പ്രാദേശിക ക്രൈസ്തവസഭയായിരുന്ന മലങ്കരസഭയിലെ വിശ്വാസികൾ 366 വർഷം മുന്‍പ് സഭയിലെ യൂറോപ്യൻ അധിനിവേശത്തിനെതിരേ മട്ടാഞ്ചേരിയിൽ നടത്തിയ കൂനൻകുരിശ് സത്യത്തെ അനുസ്മരിച്ച് അതേവിധത്തിലാണ് കോതമംഗലത്തെ രണ്ടാം കൂനൻകുരിശ് സത്യവും നടത്തുന്നത്.

0Shares