വിശന്ന് പൊരിഞ്ഞ മമ്മുക്ക; ഭക്ഷണം തികയാതെ വലഞ്ഞപ്പോൾ..!

  • Post category:news
  • Reading time:2 mins read
You are currently viewing വിശന്ന് പൊരിഞ്ഞ മമ്മുക്ക; ഭക്ഷണം തികയാതെ വലഞ്ഞപ്പോൾ..!

കൊച്ചി: സിനിമയുടെ ചിത്രീകരണ വേളയില്‍ ലൊക്കേഷനില്‍ കാഴ്ച്ചക്കാരായി എത്താനും കൗതുകപൂര്‍വ്വം എല്ലാം വീക്ഷിക്കാനും പ്രേക്ഷകര്‍ക്ക് എന്നും എന്തെന്നില്ലാത്ത താല്‍പര്യവും ആകാംക്ഷയുമാണ്. സിനിമയുടെ പിന്നാമ്പുറ കഥകള്‍ അറിയുന്നതിനും പ്രേക്ഷകര്‍ക്ക് വലിയ കൊതിയാണ്.ചിത്രം റിലീസായിക്കഴിഞ്ഞാല്‍ താരങ്ങളുടെയും സാങ്കേതിക വിദഗ്ദധരുടെയും ഷൂട്ടിങ് അനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അതും പ്രേക്ഷകര്‍ക്ക് കേട്ടറിയാന്‍ ജിജ്ഞാസയാണ.് ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ ആര്‍ത്തിയോടെ വായിക്കുന്ന പ്രേക്ഷകര്‍ നമ്മുടെ ഇടയില്‍ ഏറെയാണ്. ഇഷ്ടതാരങ്ങളെ ചുറ്റിപറ്റി ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് വീണു കിട്ടുന്ന വാര്‍ത്തകള്‍ പ്രേക്ഷകരില്‍ വിവിധ വികാരങ്ങള്‍ ഉളവാക്കാറുണ്ട്. അത്തരത്തില്‍ ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവം സിനിമാ പ്രേമികളെ ചിരിപ്പിക്കാന്‍ പോന്നതാണ്. ഭക്ഷണപ്രിയനായ മമ്മൂട്ടിയുടെ അഭിനയരംഗം കണ്ട് എല്ലാവരും അത്ഭുത പെട്ടുപോയ ആ സംഭവത്തെ ഓര്‍ത്തെടുത്ത് രസകരമായി വരച്ചുകാട്ടുകയാണ് ജനപ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കനല്‍ക്കാറ്റിന്റെ’ ലൊക്കേഷനിലാണ് ചിരിയുടെ മാലപ്പടക്കം കൊളുത്തിയ ആ സംഭവം നടന്നത്. ഈ സിനിമയില്‍ ഗുണ്ടയായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടത്.

മമ്മൂട്ടിയോടൊപ്പം മുരളി, ജയറാം, ഉര്‍വശി, കെപിഎസി ലളിത, ശാരി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കീരിക്കാടന്‍ ജോസ്, മാമുക്കോയ തുടങ്ങിയവരും വേഷമിട്ടിരുന്നു. 1991ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കൊച്ചിയിലെ ഗാന്ധിനഗര്‍ കോളനിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയാണ് സംവിധായകനെപ്പോലും അമ്പരപ്പിച്ച കാര്യങ്ങള്‍ അരങ്ങേറിയത്. ഭക്ഷണപ്രിയനായ മമ്മൂട്ടി സെറ്റിലെ ആള്‍ക്കാരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയിരുന്നു ഷൂട്ടിങ്ങിനിടയില്‍. ചിത്രത്തില്‍ നത്ത് നാരായണനെന്ന ഗുണ്ടയായാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രീകരണത്തിനിടയില്‍ ഇന്ന് ഊണു കഴിക്കുന്ന സീനാണ് ചിത്രീകരിക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അതിനാല്‍ ഊണ് കഴിക്കാതെ വെറും വയറുമായാണ് മമ്മൂട്ടി ലൊക്കേഷനിലെത്തിയത്. ഇത്തരം സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ പ്രൊഡക്ഷന്‍ യൂണിറ്റിലെ ഭക്ഷണമാണ് സാധാരണയായി വിളമ്പാറ്. എന്നാല്‍ പതിവു തെറ്റിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. യൂണിറ്റിലെ ഭക്ഷണം വിളമ്പേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ചെറിയൊരു ചായക്കടയിലായിരുന്നു ഷൂട്ട് ഒരുക്കിയിരുന്നത്. കടയിലെ ഭക്ഷണം മതിയെന്നാണ് താരം പറഞ്ഞത്. കടയിലെ ഊണു മതിയെന്നു പറഞ്ഞ മമ്മൂട്ടിയോട് വേണ്ടത്ര വൃത്തിയുണ്ടാവില്ലെന്നു പറഞ്ഞ് സംവിധായകനായ സത്യന്‍ അന്തിക്കാട് നിരുത്സാഹപ്പെടുത്താന്‍ നോക്കി. എന്നാല്‍ മമ്മൂട്ടി നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് സംവിധായകന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു തുടര്‍ന്ന് പുഴുക്കലരിയുടെ ചോറും രണ്ടു മൂന്നു കറികള്‍ക്കൊപ്പം ബീഫ് കറിയും ചായക്കടക്കാരന്‍ മമ്മൂട്ടിക്ക് മുന്നില്‍ കൊണ്ടു വെച്ചു. ഭക്ഷണപ്രിയനായ മെഗാസ്റ്റാര്‍ തനിക്കു മുന്നില്‍ ക്യാമറയും പ്രൊഡക്ഷന്‍ ടീമും സംവിധായകനും മറ്റും ഉണ്ടെന്ന് ഓര്‍ത്തതേയില്ല. ഭക്ഷണത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും മറ്റെല്ലാം മറക്കുകയും ചെയ്തു! അതു കണ്ട് സെറ്റ് ഒന്നടങ്കം ആശ്ചര്യപ്പെട്ടു.

കഥാ സന്ദര്‍ഭുമായി ഏറ്റേവും അനുയോജ്യമായ ഒരു സീന്‍ ഒത്തു വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് ഏറെ സന്തോഷിച്ചു. അദ്ദേഹം വിചാരിച്ചതിനേക്കാളും നന്നായാണ് ആ സീന്‍ പൂര്‍ത്തിയാക്കിയത്. കാരണം ശാപ്പാട്ട് രാമനായ മമ്മൂട്ടിയുടെ തന്മയത്വമുള്ള അഭിനയം തന്നെ. അന്ന് കറികള്‍ തീര്‍ന്നുവെന്ന് കടക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്നാണത്രെ മമ്മൂട്ടി ഊണ്‍ കഴിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അങ്ങിനെ അഭിനയമല്ലാതെ ഒരു റിയല്‍ ലൈഫ് സീന്‍ തന്നെ മലയാളത്തിന്റെ മഹാനടന്‍ അന്ന് കാഴ്ച്ചവെച്ചു!.

0Shares