വിശന്നപ്പോൾ അടുത്തള്ളവരോട് ഭക്ഷണം ചോദിച്ചു; കിട്ടാഞ്ഞപ്പോൾ കയ്യിൽ കിട്ടിയ കീടനാശിനി കഴിച്ചു; ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിശന്നപ്പോൾ അടുത്തള്ളവരോട് ഭക്ഷണം ചോദിച്ചു; കിട്ടാഞ്ഞപ്പോൾ കയ്യിൽ കിട്ടിയ കീടനാശിനി കഴിച്ചു; ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍

ദില്ലി: വിശപ്പ് സഹിക്കാന്‍ കഴിയാത്തതിനാൽ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. കുട്ടിയുടെ വയസ്സോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍(എന്‍സിപിസിആര്‍) സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. വിശന്ന കുട്ടി എത്ര ചോദിച്ചിട്ടും അടുത്തുളള കടയില്‍ നിന്നും ഭക്ഷണം കൊടുത്തില്ല. തുടർന്നാണ് കയ്യിൽ കിട്ടിയ കീടനാശിനി കുട്ടി കഴിച്ചത് എന്നും പറയപ്പെടുന്നു.

0Shares