വിവിധ അന്വേഷണ ഏജന്‍സികള്‍ തെരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 17900 കോടി; വിവരങ്ങള്‍ കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിവിധ അന്വേഷണ ഏജന്‍സികള്‍ തെരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 17900 കോടി; വിവരങ്ങള്‍ കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടില്‍

വിവിധ കേസുകളിലായി അന്വേഷണ ഏജന്‍സികള്‍ തെരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് 17900 കോടി രൂപ. കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. സി.ബി.ഐയുടെ കണക്കുകൾ പ്രകാരം 66 കേസുകളാണ് ഇവർക്കെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതികളെല്ലാവരും കൂടി 17947.11 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ പണമെല്ലാം നോൺ പെർഫോമിംഗ് അസറ്റായി പരിഗണിച്ച് ബാങ്കുകൾ എഴുതി തള്ളിയിരിക്കുകയാണ്. എന്നാൽ, കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും 51 പ്രതികളെയും വിട്ടുകിട്ടുന്നതിനായുള്ള കത്തുകൾ പലയിടത്തായും നടപടിക്രമങ്ങൾ കാത്തിരിക്കുകയാണെന്നും ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ഇതിൽ ചിലർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു.

0Shares