
രാജസ്ഥാന്‍: രാജസ്ഥാനിലെ പ്രതാപ് നഗറില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കുട്ടികളും ഉൾപ്പെടുന്നു. റോഡിൻ്റെ സൈഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിവാഹയാത്രയിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.
